പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളോട് നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ

LATEST UPDATES

6/recent/ticker-posts

പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളോട് നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ



കൊച്ചി: പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ് സ്ഥിരമായി ശല്യപ്പെടുത്തിയ യുവാവിനെ എറണാകുളത്ത് നിന്നും പൊലീസ് പിടികൂടി. കാട്ടയം കുറുവിലങ്ങാട് കുളത്തൂര്‍ സ്വദേശിയായ ഇമ്മാനുവേല്‍ (31) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


രാവിലെ സൗത്ത് പനമ്പള്ളി നഗര്‍ ഭാഗത്ത് പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെയാണ് ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത സ്‌കൂട്ടറില്‍ എത്തിയാണ് പ്രതി ശല്യപ്പെടുത്തിയിരുന്നത്.


ഇയാള്‍ നഗ്‌നതാ പ്രദര്‍ശനവും നടത്തുന്നതായും സ്ത്രീകളെ കയറിപ്പിടിക്കുന്നതായും വ്യാപക പരാതിലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ്  കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മഫ്തിയില്‍ വന്ന ഷാഡോ പൊലീസാണ് സ്ത്രീകളെ ശല്യം ചെയ്യാന്‍ എത്തിയ പ്രതിയെ  തന്ത്രപരമായി പിടികൂടിയത്. മൂവാറ്റുപുഴയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സര്‍വീസ് എഞ്ചിനീയറാണ് ഇമ്മാനുവേല്‍

Post a Comment

0 Comments