ആധുനിക ചികിത്സാരംഗത്ത് കരുതലിന്റെ കരങ്ങൾ കാഞ്ഞങ്ങാട്ടും യാഥാർത്ഥ്യമാകുന്നു; കാഞ്ഞങ്ങാട് സഹകരണ ആശുപത്രി ധാരണാപത്രം കൈമാറി

ആധുനിക ചികിത്സാരംഗത്ത് കരുതലിന്റെ കരങ്ങൾ കാഞ്ഞങ്ങാട്ടും യാഥാർത്ഥ്യമാകുന്നു; കാഞ്ഞങ്ങാട് സഹകരണ ആശുപത്രി ധാരണാപത്രം കൈമാറി

 


 കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സഹകരണ ആശുപത്രി സൊസൈറ്റി കോട്ടച്ചേരി കൃഷ്ണ നഴ്സിംഗ് ഹോം ഏറ്റെടുത്ത് സഹകരണ ആശുപത്രിയായി തുടങ്ങുന്നതിന് മുന്നോടിയായുള്ള ധാരണാപത്രം കൈമാറി. ഡോക്ടർ കെ. പി. കൃഷ്ണൻ നായരുടെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ ഡോക്ടറുടെ പ്രിയ സഹധർമ്മിണി വാരി ക്കര സതിയമ്മ, മകൻ ഡോക്ടർ കൃഷ്ണൻ. വി. നായർ, മകൾ വി. മല്ലിക എന്നിവർ ചേർന്ന് സഹകരണ ആശുപത്രി സൊസൈറ്റി പ്രസിഡണ്ട് അഡ്വക്കറ്റ് പി. അപ്പുക്കുട്ടൻ സെക്രട്ടറി സി. ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് വി. വി. രമേശൻ എന്നിവർക്ക്  ധാരണാപത്രം കൈമാറി.ചടങ്ങിൽ ഡയറക്ടർമാരായ എം. ശ്രീകണ്ഠൻ നായർ,

കെ. ആർ ബൽരാജ്, ഡോക്ടർ രമ്യ,  എം. മുഹമ്മദ് കുഞ്ഞി, കെ.വി.സുശീല,  സുനു ഗംഗാധരൻ, അശോകൻ അതിയാമ്പൂർ,  പൗര പ്രമുഖരായ കോടോത്ത് വേണു രാജ്, പ്രദീപൻ എം.എസ് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments