ഐസിയുവിൽ എലിയുടെ കടിയേറ്റ് രോഗി മരിച്ചു; ഐസിയു മേധാവിയെ സസ്‌പെന്‍ഡ് ചെയ്തുഐസിയുവിൽ എലിയുടെ കടിയേറ്റ് രോഗി മരിച്ചു; ഐസിയു മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു

LATEST UPDATES

6/recent/ticker-posts

ഐസിയുവിൽ എലിയുടെ കടിയേറ്റ് രോഗി മരിച്ചു; ഐസിയു മേധാവിയെ സസ്‌പെന്‍ഡ് ചെയ്തുഐസിയുവിൽ എലിയുടെ കടിയേറ്റ് രോഗി മരിച്ചു; ഐസിയു മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു



ഹൈരാബാദിലെ വാറങ്കൽ എംജിഎം ആശുപത്രിയിലെ ഐസിയുവിൽ എലിയുടെ കടിയേറ്റ് രോഗി മരിച്ചു. 38-കാരൻ ശ്രീനിവാസനാണ് എലിയുടെ കടിയേറ്റത്. അമിത മദ്യപാനിയായിരുന്ന ശ്രീനിവാസിന്റെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം വളരെ മോശപ്പെട്ട അവസ്ഥയിലായിരുന്നു. തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

മാര്‍ച്ച് 30 നാണ് ശ്രീനിവാസിന് ഐസിയുവില്‍ വച്ച് എലിയുടെ കടിയേല്‍ക്കുന്നതെന്ന് സഹോദരന്‍ ശ്രീകാന്ത് പറഞ്ഞു. കടിയേറ്റതിന് പിന്നാലെ മുറിവില്‍ നിന്നും വലിയ തോതില്‍ രക്തപ്രവാഹമുണ്ടായി. ബെഡ് രക്തത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നു. സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതി നല്‍കുമെന്നും ശ്രീകാന്ത് വ്യക്തമാക്കി.

അമിത മദ്യപാനിയായിരുന്ന ശ്രീനിവാസിന്റെ കരള്‍, വൃക്ക, പാന്‍ക്രിയാസ് എന്നിവയുടെ പ്രവര്‍ത്തനം വളരെ മോശപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് നിംസിലെ ഡോക്ടര്‍ കെ മനോഹര്‍ പറഞ്ഞു. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഇയാളെ ഹൈദരാബാദിലെ നിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


സംഭവത്തില്‍ എംജിഎം ആശുപത്രിയിലെ ഐസിയു ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു. ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും, രണ്ട് ഡ്യൂട്ടി ഡോക്ടര്‍മാരുടെ കോണ്‍ട്രാക്റ്റ് അവസാനിപ്പിച്ച് പിരിച്ചുവിടുകയും ചെയ്തു.

Post a Comment

0 Comments