കോൺവെന്റിൽ വിദ്യാർഥിനി തൂങ്ങിമരിച്ചു

LATEST UPDATES

6/recent/ticker-posts

കോൺവെന്റിൽ വിദ്യാർഥിനി തൂങ്ങിമരിച്ചു

 


കൊച്ചി: സന്യസ്‌ത വിദ്യാർഥിനി കന്യാസ്‌ത്രീ മഠത്തിൽ തൂങ്ങിമരിച്ചു. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്‌സ്‌ ആണ് മരിച്ചത്. കോതമംഗലം എസ്‌എച്ച്‌ കോൺവെന്റിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.


ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം അന്നു പ്രാർഥനക്ക് എത്തിയിരുന്നില്ല. തുടർന്ന് മഠത്തിലെ മറ്റ് അന്തേവാസികൾ അന്വേഷിച്ചപ്പോഴാണ് ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. സാരിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.


അന്നുവിന്റേതെന്ന് കരുതുന്ന ആത്‌മഹത്യാ കുറിപ്പും മുറിയിൽ നിന്ന് പോലീസ് കണ്ടെത്തി. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക വിവരം. കോതമംഗലം പോലീസ് സ്‌ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Post a Comment

0 Comments