ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി

LATEST UPDATES

6/recent/ticker-posts

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി




ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആൾ പിടിയിൽ. നൻമേനി സ്വദേശി സജീവൻ എന്നയാളാണ് പിടിയിലായത്. ഇയാൾ മദ്യ ലഹരിയിലാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് പൊലീസ് അറിയിച്ചു.


തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് ക്ഷേത്രദർശനത്തിന് എത്തിയ ഭക്തരെ മുഴുവൻ ക്ഷേത്രത്തിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. ശേഷം വിളിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് സജീവനെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments