കാമുകൻ കൂട്ടുകാരിയേയും പ്രണയിച്ചു, കോണ്ടത്തിൽ മുളകെണ്ണ തേച്ച് പ്രതികാരം

LATEST UPDATES

6/recent/ticker-posts

കാമുകൻ കൂട്ടുകാരിയേയും പ്രണയിച്ചു, കോണ്ടത്തിൽ മുളകെണ്ണ തേച്ച് പ്രതികാരം


 പക തോന്നിക്കഴിഞ്ഞാൽ അത് വീട്ടാനായി ഏതറ്റം വരെയും പോകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ടെക്സാസിലുള്ള ഒരു യുവതി കാമുകനോട് നടത്തിയ പകപോക്കൽ വാർത്തകേട്ടാൽ എന്നാലും ഇത്രയും വേണ്ടിയിരുന്നോയെന്ന് ആരും ചോദിച്ച് പോകും.

കാമുകൻ തന്നെ പ്രേമിക്കുന്നതിനോടൊപ്പം കൂട്ടുകാരിയേയും പ്രേമിക്കുകയാണെന്ന് തിരിച്ചറിഞ്ഞ യുവതി കോണ്ടത്തിൽ മുളകെണ്ണ ഒഴിച്ചാണ് പ്രതികാരം വീട്ടിയത്. കാമുകനറിയാതെ കോണ്ടത്തിൽ മുളകെണ്ണ സിറിഞ്ച് വഴി ഇൻജെക്ട് ചെയ്യുകയായിരുന്നു.

രണ്ട് വർഷം മുൻപാണ് 29കാരിയായ അഗസ്ത ചോക്ലേറ്റ് ബിസിനസ് നടത്തുന്ന കാമുകനുമായി പ്രണയത്തിലാകുന്നത്. ഈ അടുത്താണ് കാമുകൻ തന്റെ അടുത്ത സുഹൃത്തിനെയും പ്രണയിക്കുന്നുണ്ടെന്ന വിവരം അഗസ്ത അറിയുന്നത്. എങ്ങനെയെങ്കിലും കാമുകനിട്ടൊരു പണികൊടുക്കണമെന്ന ചിന്തയിൽ നിന്നാണ് മുളകെണ്ണ പ്രയോഗം അഗസ്ത നടത്തുന്നത്. 
മുളകെണ്ണ തേച്ചത് മൂലമുള്ള നീറ്റലാണെന്ന് കാമുകനാദ്യം മനസിലായില്ല, താൻ പുതുതായി വാങ്ങിയ ജെല്ല് മൂലമാണെന്ന് കരുതി വിവരം അഗസ്തയോട് പറഞ്ഞു. നീറ്റലെടുക്കുന്ന സ്വകാര്യഭാഗത്ത് ഐസ് വെച്ചുതരാമെന്ന് പറഞ്ഞ അഗസ്ത മുളകെണ്ണ പുരട്ടിയ ഐസ് വെച്ചുകൊടുത്ത് വീണ്ടും പ്രതികാരം വീട്ടി. ഇതോടെ കാര്യം പിടികിട്ടിയ കാമുകൻ മാപ്പ് പറഞ്ഞ് സ്ഥലം കാലിയാക്കി. 

തന്റെ സുഹൃത്തിനോട് ഇനിയൊരിക്കലും ക്ഷമിക്കാനാകില്ലെന്ന് പറയുന്ന അഗസ്ത കാമുകന് ഒരു അവസരം കൂടി നൽകാൻ തയാറാണെന്ന് വെളിപ്പെടുത്തി. 

Post a Comment

0 Comments