DYFI നേതാവിനെയും യുവതിയേയും കാണാതായി; പുരോഹിതന്റെയും മാതാപിതാക്കളുടെയും നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്

LATEST UPDATES

6/recent/ticker-posts

DYFI നേതാവിനെയും യുവതിയേയും കാണാതായി; പുരോഹിതന്റെയും മാതാപിതാക്കളുടെയും നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്




കോഴിക്കോട്: ഡിവൈഎഫ്‌ഐ നേതാവിനെയും യുവതിയേയും കാണാതായതിനെ തുടര്‍ന്ന് കോടഞ്ചേരിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് പുരോഹതന്റെയും മാതാപിതാക്കളുടെയും നേതൃത്വത്തില്‍ മാര്‍ച്ച്. തിരുവമ്പാടി പഞ്ചായിത്തലെ കോടഞ്ചേരി നൂറാംതോട് സ്വദേശിയും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ ഷെജിന്‍ എംഎസിനെയും വിദേശത്ത് നഴ്‌സായി ജോലി ചെയ്തിരുന്ന കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനി ജ്യോത്സന ജോസഫിനെയും കാണാതായതിനെ തുടര്‍ന്നായിരുന്നു മാര്‍ച്ച്. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരാണ് ഇരുവരും. ഇരുരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

മകളെകാണാനില്ലെന്ന യുവതിയുടെ പിതാവിന്റെ പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ബന്ധുക്കളും ഇടവക അംഗങ്ങളും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. ഇതിനിടെ സ്വന്തം ഇഷ്ടമനുസരിച്ചാണ് ഷെജിനൊപ്പം പോയതെന്നും തങ്ങള്‍ വിവാഹിതരായെന്നും വ്യക്തമാക്കിക്കൊണ്ടുളള യുവതി ലൈവ് വീഡിയോ പങ്കുവെച്ചിരുന്നു

സൗദിയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്ന ജ്യോത്സ്‌ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച വൈകീട്ടാണ് ഷെജിനെയും ജ്യോത്സനയെയും കാണാതായത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി.

സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ജ്യോത്സ്‌ന ഇങ്ങനെ പറയുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷെജിന്‍ ജ്യോത്സനെയുമായി ഒളിവില്‍ കഴിയുന്നതെന്നും ജ്യോത്സനയുടെ വീട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ ഈ ആരോപണം പാര്‍ട്ടി തള്ളി. ഇരുവരെയും ഉടന്‍ കണ്ടെത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും പെണ്‍കുട്ടിയുമായി സംസാരിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ജോര്‍ജ് എം തോമസ് പറഞ്ഞു. അതേസമയം സംഭവത്തില്‍ വിശദീകരണ പൊതുയോഗം നടത്തുമെന്ന് സിപിഎം പ്രാദേശിക നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉണ്ട്.

Post a Comment

0 Comments