ചാർജറിൽ നിന്ന് മൊബൈൽ ബാറ്ററി ഊരിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറി; അഞ്ച് വയസുകാരന് ദാരുണാന്ത്യം

LATEST UPDATES

6/recent/ticker-posts

ചാർജറിൽ നിന്ന് മൊബൈൽ ബാറ്ററി ഊരിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറി; അഞ്ച് വയസുകാരന് ദാരുണാന്ത്യം


 പാകൂർ: ഝാർഖണ്ഡിലെ പാകൂരിൽ മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ച് അഞ്ച് വയസ്സുകാരന്‍ മരിച്ചു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ദുമാരിയ ഗ്രാമത്തിലെ ലാജർ മറാണ്ടിയുടെ മകന്‍ സോനു മരാണ്ടിയാണ് കൊല്ലപ്പെട്ടത്.

സോനുവിന്‍റെ പിതാവ് മൊബൈലിൽ നിന്ന് ബാറ്ററി പുറത്തെടുത്ത് മാസ്റ്റർ ചാർജറിൽ ചാർജ്ചെയ്യാന്‍വെച്ചിരുന്നു. പിന്നീട് പിതാവ് പുറത്ത് പോയതിന് ശേഷം സോനു ചാർജറിൽ നിന്ന് ബാറ്ററി മാറ്റാൻ ശ്രമിക്കവെയാണ് പൊട്ടിത്തെറിയുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ സമാനമായി മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ച് പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചിരുന്നു. ബാറ്ററിയുടെ പവർ പരീക്ഷിക്കുന്നതിനിടെയാണ് അന്ന് അപകടമുണ്ടായത്.

Post a Comment

0 Comments