നീലേശ്വരം പോലീസ് സ്റ്റേഷനിൽ കവർച്ച നടത്തി രക്ഷപ്പെട്ട രണ്ടുപേർ പിടിയിൽ

LATEST UPDATES

6/recent/ticker-posts

നീലേശ്വരം പോലീസ് സ്റ്റേഷനിൽ കവർച്ച നടത്തി രക്ഷപ്പെട്ട രണ്ടുപേർ പിടിയിൽ



നീലേശ്വരം പോലീസ്റ്റേഷനിൽ കവർച്ച നടത്തി രക്ഷപ്പെട്ട രണ്ടംഗ സംഘത്തെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ് മാനം കാത്തു. നീലേശ്വരം പൊലീസ് കസ്റ്റഡിയിലുള്ള ലോറിയുടെ മൂന്ന് ടയറുകൾ ബാറ്ററിയും യന്ത്രഭാഗങ്ങൾ കവർച്ച ചെയ്ത രണ്ടംഗ സംഘം ത്തെ ചൊവ്വാഴ്ച പോലിസ് ഉടുപ്പിയിൽ കുടുക്കുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശികളായ സഫാറ ജില്ലയിൽ ഖട്ടാ വ് പഞ്ചായത്തിലെ സിർ സൗഡി ആകാശ് ഇംഗ്ലെ 23, ഇതേ സ്ഥലത്തെ പ്രവീൺ അൽ ദർ 28 എന്നിവരാണ് പിടിയിലായത്.  കഴിഞ്ഞദിവ സം രാത്രിയിലാണ് മോഷ്ടിച്ചത്. വൈദ്യുതി തൂൺ ഇടിച്ചു തകർത്ത കേസിൽ കോടതി യിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ വിട്ടുകൊടുത്ത ലോറിയുടെ ബാറ്ററിയും ടയറുകളും മറ്റുമാണ് മോഷണം പോയത്.

കഴിഞ്ഞ 10 ന് രാത്രി 7 മണിക്കും 11 ന് രാവിലെ 11 മണിക്കുമിടയിലാണ് കവർച്ച നീലേശ്വരം അസി. ഇലക്ട്രിസിറ്റി എഞ്ചിനീയർ ഇ.രാകേഷിൻ്റെ പരാതിയിൽ റജിസ്ട്രർ ചെയ്ത കേസിൽ കസ്റ്റഡിയിലുള്ള ലോറിയുടെ പിൻഭാഗത്തെ രണ്ട് ടയറുകളും സ്റ്റെപ്പിനിടയറുമാണ് മോഷണം പോയത്. സ്റ്റേഷൻ വളപ്പിൽ സ്ഥലമില്ലാത്തതിനാൽ കിഴക്ക് ഭാഗ് കോമ്പൗണ്ടിന് പുറത്ത് നിർത്തിയിട്ട ലോറിയലാണ് കവർച്ച

എറണാകുളത്ത് നിന്ന് മുംബൈയിലേക്ക് ലോഡ് കൊണ്ട് പോകുന്നതിനിടെയാണ് കവർച്ച

ലോറി സ്റ്റേറ്റേഷന് മുന്നിൽ നിർത്തി പഴയsയറുകൾ ഇവിടെ ഉപേക്ഷിച്ച് ലോറിയിൽ നിന്ന് ടയറുകൾകവർച്ച ചെയ്യുകയായിരുന്നു.പ്രതികളുടെ പോക്കറ്റിൽ നിന്ന് സ്റ്റേഷന് മുന്നിൽ വീണതുണ്ട് ബില്ല്, കടലാസാണ് തുമ്പായത്.

പ്രതികൾ സഞരിച്ച ലോറി പോലീസ് കസ്റ്റഡിയിലെടുത്തു ആകാശ് ആണ് ലോറി ഉടമയും ഡ്രൈവറുംഅന്വേഷണ സംഘത്തിൽ നീലേശ്വരം സ്റ്റേഷൻ ചുമതലയുള്ള ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.  ഷൈൻ  എസ് ഐ മാരായ പ്രേമൻ,രാമചന്ദ്രൻ , സീനിയർ സിവിൽ ഓഫീസർ  മാരായ കുഞ്ഞബ്ദുള്ള..ജിന ചന്ദ്രൻ  അമൽ, സുനിൽ കുമാർ എന്നിവരുണ്ടായിരുന്നു

Post a Comment

0 Comments