ദുബൈയിലെ സ്ഥാപനത്തിലേക്ക്​ ഹിന്ദുക്കൾ മാത്രം അപേക്ഷിച്ചാൽ മതിയെന്ന്​ അറിയിപ്പ്

LATEST UPDATES

6/recent/ticker-posts

ദുബൈയിലെ സ്ഥാപനത്തിലേക്ക്​ ഹിന്ദുക്കൾ മാത്രം അപേക്ഷിച്ചാൽ മതിയെന്ന്​ അറിയിപ്പ്

 


ദുബൈ: ഹിന്ദുക്കൾ മാത്രം അപേക്ഷിച്ചാൽ മതിയെന്ന്​ കാണിച്ച്​ ദുബൈ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്‍റെ പേരിലിറങ്ങിയ അറിയിപ്പ്​ നിഷേധിച്ച്​ അധികൃതർ. ജി.ബി.എം.ടി സ്റ്റീൽ സർവീസ്​ എന്ന സ്ഥാപനത്തിന്‍റെ പേരിലാണ്​ അറിയിപ്പ്​ പ്രചരിപ്പിച്ചത്​. സ്ഥാപനത്തിൽ സേഫ്​ടി ഓഫിസർമാരുടെ അഞ്ച്​ ഒഴിവുണ്ടെന്നും ഹിന്ദു ഉദ്യോഗാർഥികൾ മാത്രം അപേക്ഷിച്ചാൽ മതിയെന്നുമായിരുന്നു അറിയിപ്പ്​.

3000 ദിർഹം മുതൽ 5000 ദിർഹം വരെയായിരുന്നു ശമ്പള വാഗ്​ദാനം. സി.വി അയക്കാനുള്ള ഇ-മെയിലും ഫോൺ നമ്പറുമെല്ലാം ഇതിനൊപ്പം നൽകിയിരുന്നു. ഇത്​ ​സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ്​ വിശദീകരണവുമായി കമ്പനി അധികൃതർ രംഗത്ത്​ വന്നത്​.


സ്ഥാപനം ഇങ്ങനെയൊരു അറിയിപ്പ്​ നൽകിയിട്ടില്ലെന്നും വ്യാജമാണെന്നും ദുബൈ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു. ആരാണ്​ ഈ പരസ്യത്തിന്​ പിന്നിൽ എന്നറിയില്ല. സ്ഥാപനത്തെ അപകീർത്തിപെടുത്താനും അതുവഴി പണം തട്ടാനുമുള്ള ചിലരുടെ ശ്രമമാണ്​ ഇതിന്​ പിന്നിലെന്ന്​ കരുതുന്നതായും കമ്പനി പ്രതികരിച്ചു.


യു.എ.ഇ രാജകുടുംബാംഗം ശൈഖ ഹിന്ദിന്​ അടക്കം പലരും ഈ അറിയിപ്പിന്‍റെ സ്ക്രീൻഷോട്ട്​ ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. വിവേചനം യു.എ.ഇയിൽ വെച്ചുപൊറുപ്പിക്കില്ലെന്ന്​ നിങ്ങൾ പറഞ്ഞിട്ട്​ ഇത്​ എന്താണ്​ എന്നായിരുന്നു ചിലരുടെ ചോദ്യം. ഇത്​ യു.എ.ഇ ഭരണാധികാരികളുടെ ശ്രദ്ധയിൽകൊണ്ടുവരണമെന്ന്​ കാണിച്ച്​ രാഷ്ട്രനേതാക്കൾക്കും പലരും ട്വീറ്റ്​ ഷെയർ ചെയ്തിരുന്നു.


Post a Comment

0 Comments