നീലേശ്വരത്ത് പ്രാണി തൊണ്ടയിൽ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

LATEST UPDATES

6/recent/ticker-posts

നീലേശ്വരത്ത് പ്രാണി തൊണ്ടയിൽ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

 


കാഞ്ഞങ്ങാട്:  തൊണ്ടയിൽ പ്രാണികുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. നീലേശ്വരം ചിറപ്പുറത്തെ മര വ്യാപാരി നൗഷാദിൻ്റെ ഭാര്യ സമീറ 36 യാണ് മരിച്ചത്. ഇന്ന് വ്യാഴം രാവിലെയാണ് അപകടം. വ്രതമെടുക്കുന്നതിന്നായി അത്താഴത്തിന് സമീറ ഉറക്കമുണർന്നിരുന്നു. ഈ സമയം ശ്വാസതടസ്സം പ്രകടിപ്പിച്ച സമീറയുടെ തൊണ്ടയിൽ പ്രാണി കുടുങ്ങിയതായി മനസ്സിലാക്കിയ വീട്ടുകാർ ഉടൻ നീലേശ്വരത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും 6.15 മണിയോടെ മരിച്ചു. ചിറപ്പുറത്തെ മാഹിൻ, മറിയം ദമ്പതികളുടെ മകളാണ് മക്കൾ: മുഹമ്മദ് ഹസ്സൻ, ഷഹാനമർവസഹോദരങ്ങൾ മഹമൂദ്, അബ്ദുൾ റഹ്മാൻ 

Post a Comment

0 Comments