കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ തത്വത്തില്‍ അംഗീകരം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

LATEST UPDATES

6/recent/ticker-posts

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ തത്വത്തില്‍ അംഗീകരം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

 


ന്യൂഡല്‍ഹി: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കാന്‍ തത്വത്തില്‍ അംഗീകരം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കെ മുരളീധരന്‍ എംപിക്ക് നല്‍കിയ മറുപടിയിലൂടെയാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ഇതിനായി തത്വത്തിലുള്ള അംഗീകാരം ധനമന്ത്രാലയത്തിന് കൈമാറിയെന്ന് മറുപടിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് കെ മുരളീധന്‍ എംപി കോഴിക്കോട് കിനാലൂരില്‍ എയിം സ്ഥാപിക്കുന്നകുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചത്.


ഇതുമായി ബന്ധപ്പെട്ട കത്ത് കേരളത്തിനും കേന്ദ്രം കൈമാറിയിട്ടുണ്ട്. അനുകൂലമായ സ്ഥലങ്ങള്‍ അറിയിക്കണമെന്ന് നിര്‍ദേശിച്ച് കേരളത്തിനും കേന്ദ്രം കത്ത് കൈമാറി. ഇത് പ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലെ നാല് സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാവും അന്തിമ പരിശോധന നടത്തി സ്ഥലം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക.


എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ധനമന്ത്രാലയമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്. സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെ പരരിശോധിച്ചതിന് ശേഷമാവും കേരളത്തിലെ എയിംസ് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക. കര്‍ണാടക, കേരളം, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് എയിംസിനായി ആവശ്യം ഉന്നയിച്ചത്. ധനകാര്യമന്ത്രാലയം ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ മുരളീധരന്‍ പറഞ്ഞു.

Post a Comment

0 Comments