തിങ്കളാഴ്‌ച, ഏപ്രിൽ 25, 2022



കണ്ണൂര്‍: മാഹി പുന്നോലില്‍ സി പി എം പ്രവര്‍ത്തകനായ ഹരിദാസിനെ കൊന്ന കേസിലെ പ്രതി നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച അധ്യാപിക രേഷ്മക്കെതിരെ സ്‌കൂള്‍ അധികൃതരുടെ നടപടി. രേഷ്മയെ സസ്‌പെന്‍ഡ് ചെയ്തതായി അമൃ വിദ്യാലയം അധികൃതര്‍ അറിയിച്ചു.


നിജില്‍ ദാസിന് പിണറായി പാണ്ട്യാലമുക്കിലെ സ്വന്തം വീട് രേഷ്മ ഒളിക്കാന്‍ വിട്ടുനല്‍കുകയായിരുന്നു. പ്രതിയാണെന്ന് അറിഞ്ഞാണ് രേഷ്മ സഹായിച്ചതെന്നാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. നിജില്‍ ദാസിന് ഒളിവില്‍ സംസാരിക്കാന്‍ സ്വന്തം മകളുടെ സിം കാര്‍ഡും രേഷ്മ നല്‍കിയെന്ന് കണ്ടെത്തിയിരുന്നു.


 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ