പോലീസ് കസ്‌റ്റഡിയിലെടുത്ത യുവാവ് റോഡിൽ മരിച്ച നിലയിൽ

LATEST UPDATES

6/recent/ticker-posts

പോലീസ് കസ്‌റ്റഡിയിലെടുത്ത യുവാവ് റോഡിൽ മരിച്ച നിലയിൽ



കോഴിക്കോട്: പോലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി കസ്‌റ്റഡിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ചെറുവണ്ണൂർ ബിസി റോഡിൽ നാറാണത് വീട്ടിൽ ജിഷ്‌ണു(28) ആണ് മരിച്ചത്. പെൺകുട്ടിയെ ശല്യം ചെയ്‌തുവെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് യുവാവിനെ കസ്‌റ്റഡിയിൽ എടുത്തത്.


രാത്രി 9.30 ഓടെ വീടിന് സമീപത്തെ വഴിയരികിൽ നാട്ടുകാരാണ് അത്യസന്ന നിലയിൽ ജിഷ്‌ണുവിനെ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഇന്നലെ രാത്രിയാണ് നല്ലളം പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാരെത്തി ജിഷ്‌ണുവിനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കൾ പറയുന്നു.

Post a Comment

0 Comments