ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ ഒരു കുട്ടിയുടെ കൂടി നില ഗുരുതരമായി തുടരുന്നു

LATEST UPDATES

6/recent/ticker-posts

ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ ഒരു കുട്ടിയുടെ കൂടി നില ഗുരുതരമായി തുടരുന്നു

 

ചെറുവത്തൂരില്‍, ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ ഒരു കുട്ടിയുടെ കൂടി നില ഗുരുതരമായി തുടരുന്നു


. ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ 16 കാരിയായ ദേവനന്ദ കഴിഞ്ഞ ദിവസം രാത്രി മരണപ്പെട്ടിരുന്നു. 32 പേരെയാണ് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയും ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ 30 പേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും രണ്ട് പേര്‍ ചെറുവത്തൂര്‍ ആരോഗ്യ കേന്ദ്രത്തിലുമാണുള്ളത്. ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ ഫുഡ് പോയിന്റ് കൂള്‍ബാറില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.


അതേസമയം, ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശിനിയായ 16കാരി ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.ഗുരുതരാവസ്ഥയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ദേവനന്ദ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

Post a Comment

0 Comments