കാഞ്ഞങ്ങാട് പട്ടാപകൽ വീട് കൊള്ളയടിച്ച സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് പട്ടാപകൽ വീട് കൊള്ളയടിച്ച സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ



കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പട്ടാപകൽ ക്വട്ടേഷൻ ആക്രമണം നടത്തി സ്വർണവും പണവും കാർ ഉൾപ്പെടെ 40 ലക്ഷത്തിലേറെ രൂപയുടെ മുതലുകൾ കൊള്ളയടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മാവുങ്കാൽ കല്യാൺ റോഡിലെ അശ്വിൻ 26, കോട്ടപ്പാറ സ്വദേശി മുകേഷ് 36 എന്നിവരെയാണ് വ്യാഴാഴ്ച ഇന്ന് ഹൊസ്ദുർഗ് എസ് ഐ കെ.പി.സതീഷ് അറസ്റ്റ് ചെയ്തത്. ദുർഗാ ഹൈസ്ക്കൂൾ റോഡിലെ ദേവദാസിനെയും ഭാര്യയേയും ആക്രമിച്ച് വീട് കൊള്ളയടിച്ച കേസിൽ ഒരു പ്രതി പിടിയിലായിരുന്നുവെങ്കിലും മറ്റ് പ്രതികൾ പോലിസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു.സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രതികളെ പിടിക്കാൻ പോലിസ് വ്യാപക തിരച്ചിൽ നടത്തി. കവർച്ച ചെയ്ത കാർ നേരത്തെ പോലിസ് കണ്ടെത്തി. ഇതിനിടയിൽ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനുള്ള പ്രതികളുടെ നീക്കം പരാജയപ്പെട്ടു. ചോദ്യം ചെയ്യൽ പൂർത്തിയായാൽ പ്രതികളെ കോടതിയിൽ ഹാജരാക്കും.

Post a Comment

0 Comments