പൊതുചടങ്ങ് മാറി പങ്കെടുത്ത് അബദ്ധം പിണഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്

LATEST UPDATES

6/recent/ticker-posts

പൊതുചടങ്ങ് മാറി പങ്കെടുത്ത് അബദ്ധം പിണഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്

 


പൊതുചടങ്ങ് മാറി പങ്കെടുത്ത് അബദ്ധം പിണഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ആത്മബോധോദയ സംഘം മാവേലിക്കര കൊറ്റാര്‍ക്കാവില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രിക്ക് പങ്കെടുക്കേണ്ടത് എന്നാല്‍ എത്തിയത് ചെറുകോലില്‍ സംഘടിപ്പിച്ച പരിപാടിക്കാണ്. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയായിരുന്നു ഈ പരിപാടിയുടെ ഉദ്ഘാടകന്‍. കൊടിക്കുന്നില്‍ സുരേഷ് എം പി, ശുഭനന്ദാശ്രമാധിപതി ദേവാനന്ദ ഗുരുദേവ തിരുവടികള്‍, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവറിയോസ് തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ചവര്‍ മാത്രമായിരുന്നു വേദിയിലുണ്ടായിരുന്നത്.


ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമായിരുന്നു മന്തി അവിചാരിതമായി ഇവിടെയെത്തിയത്. വേദിയിലെത്തി കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് ഇത് താന്‍ പങ്കെടുക്കേണ്ട പരിപാടി അല്ലെന്ന് മന്ത്രിക്ക് മനസ്സിലായത്. കൊടിക്കുന്നില്‍ സുരേഷ് എംപി വിവരം സൂചിപ്പിച്ചതോടെ മന്ത്രി ഉടന്‍ തന്നെ വേദി വിട്ടു.

Post a Comment

0 Comments