ചിത്താരിയിൽ കാർ മതിലിൽ ഇടിച്ച് അപകടം; സാദത്തിന്റെ മയ്യത്ത് വൈകുന്നേരം ഖബറടക്കും

ചിത്താരിയിൽ കാർ മതിലിൽ ഇടിച്ച് അപകടം; സാദത്തിന്റെ മയ്യത്ത് വൈകുന്നേരം ഖബറടക്കും

 


 കാഞ്ഞങ്ങാട്: സെന്റർ ചിത്താരി പെട്രോൾ പമ്പിന് സമീപം കാർ മതിലിൽ ഇടിച്ച് മരണപ്പെട്ട   മുക്കൂട് കൂട്ടക്കനിയിലെ മൊയ്തുവിന്റെ മകൻ സാദാത്ത് (30)ന്റെ മയ്യത്ത് ഇന്ന്  വെള്ളിയാഴ്ച  വൈകുന്നേരം 6 മണിക്ക് കാരക്കുന്ന് ബദർ ജുമാ മസ്ജിദിൽ വെച്ച് നടക്കും.

ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് പേർക്കും  ഗുരുതരമായി പരുക്കേറ്റിരുന്നു. കാറിൽ ഉണ്ടായിരുന്നവരെ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും പരുക്ക് ഗുരുതരമായതിനാൽ നാലുപേരെയും മംഗലാപുരം ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. സാദത്ത് മംഗലാപുരം എത്തും മുമ്പ് മരണപ്പെടുകയായിരുന്നു. മുക്കൂട് കൂട്ടക്കനിയിലെ നാരായണന്റെ മകൻ പ്രസാദ് (32) , മുക്കൂട് കീക്കാൻ തോട്ടത്തിലെ ചോയിയുടെ മകൻ സുധീഷ് (28), മുക്കൂട് കാരക്കുന്നിലെ ഷാഫിയുടെ മകൻ സാബിർ (25) എന്നിവരാണ് ചികിത്സയിലുള്ളത്. ഇതിൽ സുധീഷിന്റെ  നില അതീവ  ഗുരുതരാവസ്ഥയിലാണ്. 

Post a Comment

0 Comments