നടിയും മോഡലുമായ ചെറുവത്തൂരിലെ യുവതി കോഴിക്കോട് മരിച്ച നിലയിൽ

LATEST UPDATES

6/recent/ticker-posts

നടിയും മോഡലുമായ ചെറുവത്തൂരിലെ യുവതി കോഴിക്കോട് മരിച്ച നിലയിൽ


കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ചെറുവത്തൂർ സ്വദേശി ഷഹന(20)യെയാണ് ഇന്നലെ രാത്രി വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. സംഭവത്തിൽ യുവതിയുടെ ഭർത്താവായ പറമ്പിൽ ബസാർ സ്വദേശി സജാദിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു.


മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണമായാണ് ഇത് കണക്കാക്കുന്നതെന്നും അതിനാൽ ഇൻക്വസ്‌റ്റ് നടപടികൾ ആർഡിഒയുടെ നേതൃത്വത്തിൽ നടത്താനാണ് തീരുമാനമെന്നും പോലീസ് പറയുന്നു.


ഒന്നര വർഷം മുൻപാണ് സജാദും ഷഹനയും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും ചേവായൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ പറമ്പിൽ ബസാറിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു.

Post a Comment

0 Comments