യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു

LATEST UPDATES

6/recent/ticker-posts

യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു




ദുബൈ: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. വിടവാങ്ങിയത് ആയുനിക യു.എ.ഇയുടെ ശില്‍പി. 1948ല്‍ ജനനം. യു.എ.ഇയില്‍ നാല്‍പത് ദിവസത്തെ ദുഃഖാചരണം. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം.

2004 നവംബര്‍ 3 മുതല്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു. പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ മരണ ശേഷമാണ് അദ്ദേഹം അധികാരത്തിലെത്തുന്നത്. ശൈഖ് സായിദിന്റെ മൂത്ത മകനായിരുന്നു അദ്ദേഹം.

Post a Comment

0 Comments