ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതം; കോഴിക്കോട്ടെ മാധ്യമ പ്രവർത്തകൻ കാഞ്ഞങ്ങാട്ട് മരിച്ചു

LATEST UPDATES

6/recent/ticker-posts

ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതം; കോഴിക്കോട്ടെ മാധ്യമ പ്രവർത്തകൻ കാഞ്ഞങ്ങാട്ട് മരിച്ചു

 


കാഞ്ഞങ്ങാട്: ട്രെയിൻയാത്രക്കിടെ നെഞ്ച് വേദന അനുഭവപ്പെട്ട കോഴിക്കോട്ടെമാധ്യമ പ്രവർത്തകൻ കാഞ്ഞങ്ങാട്ട് മരിച്ചു. സുപ്രഭാതം കോഴിക്കോട് സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ ഇടുക്കി വണ്ടിപെരിയാർ സ്വദേശിയു.എച്ച് സിദ്ദീഖ്(41)ആണ് മരിച്ചത്. ഇന്ന് വെള്ളിയാഴ്ച ഉച്ചക്ക് പൂനെ എക്സ്പ്രസിൽ കാസർകോട്ടേക്ക് യാത്ര ചെയ്യവെ പയ്യന്നൂരിൽ വെച്ച് നെഞ്ച് വേദനയുണ്ടായി. സ്റ്റപ്പില്ലാത്ത പൂനെ എക്സ്പ്രപ്രസ് കാഞ്ഞങ്ങാട് നിർത്തി ഉടൻ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമിതി അംഗമാണ്. 

പത്രപ്രവർത്തകൻ ജലീൽ അരിക്കുറ്റിക്കൊപ്പം യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണത്തിന് കാസർകോട്ടേക്ക് പോവുകയായിരുന്നു

Post a Comment

0 Comments