ചിത്താരിയിലെ കാറപകടം; മരണം രണ്ടായി

ചിത്താരിയിലെ കാറപകടം; മരണം രണ്ടായി

 


 കാഞ്ഞങ്ങാട്: സെന്റർ ചിത്താരി പെട്രോൾ പമ്പിന് സമീപം കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റവരിൽ ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ മരണം രണ്ടായി. മുക്കൂട് കാരക്കുന്നിലെ ഷാഫിയുടെ മകൻ സാബിർ (25) ആണ് മ,ഗലാപുരം യൂണിറ്റി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. 

മുക്കൂട് കൂട്ടക്കനിയിലെ മൊയ്തുവിന്റെ മകൻ സാദാത്ത് (30) ഇന്നലെ തന്നെ മംഗലാപുരത്തേക്ക് എത്തിക്കും വഴി മരണപ്പെടുകയായിരുന്നു.  മുക്കൂട് കൂട്ടക്കനിയിലെ നാരായണന്റെ മകൻ പ്രസാദ് (32) , മുക്കൂട് കീക്കാൻ തോട്ടത്തിലെ ചോയിയുടെ മകൻ സുധീഷ് (28), എന്നിവരാണ് ചികിത്സയിലുള്ളത്. ഇതിൽ സുധീഷിന്റെ  നില അതീവ  ഗുരുതരാവസ്ഥയിലാണ്. 

Post a Comment

0 Comments