കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ; മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം നടന്നു

LATEST UPDATES

6/recent/ticker-posts

കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ; മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം നടന്നു

 


കാസർകോട് : 2022-23- വർഷത്തെ കേരള അറബിക് ടീച്ചേർസ് ഫെഡറേഷന്റെ മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി. അഹമ്മദലി  നിർവഹിച്ചു. സാമൂഹ്യ നവോദ്ധാനത്തിന് അധ്യാപകരുടെ പങ്ക് വളരെ വലുതാണ് എന്ന് അദ്ധേഹം ഓർമ്മിപ്പിച്ചു. ജില്ലാ പ്രസിഡണ്ട്  പി.പി. നസീമ ടീച്ചർ മെമ്പർഷിപ്പ് ഏറ്റു വാങ്ങി. ചെമ്മനാട് വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന വർക്കിംഗ് കമ്മിറ്റി മെമ്പർ യഹ്യാ ഖാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് വാർഡ് പ്രസിഡണ്ട് സി.എച്ച് റഫീഖ്,  ജനറൽ സെക്രട്ടറി സി എച്ച് സാജു, മുഹമ്മദലി പൈക്ക, യൂസഫ് ബി.ഐ പ്രസംഗിച്ചു. ബി.എച്ച് നൗഷാദ് നന്ദി പറഞ്ഞു.

Post a Comment

0 Comments