തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വ്യാജ ഡോക്ടർ പിടിയിൽ

LATEST UPDATES

6/recent/ticker-posts

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വ്യാജ ഡോക്ടർ പിടിയിൽമെഡിക്കൽ കോളേജിൽ ഡോക്ടറായി ചമഞ്ഞ് രോഗികളെ പരിശോധിച്ച് ആൾമാറാട്ടം നടത്തിയ  യുവാവ് പിടിയിൽ. പൂന്തുറ സ്വദേശി നിഖിലാണ് അറസ്റ്റിലായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം.


രോഗികളെ ഇയാൾ പരിശോധിക്കുന്നത് കണ്ട് സംശയം തോന്നിയ മറ്റ് ഡോക്ടർമാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്, മെഡിക്കൽ കോളേജ് പോലീസെത്തി നിഖിലിനെ കസ്റ്റഡിയിലെടുത്തു. 

 മുന്‍പും മെഡിക്കൽ കോളേജിൽ നിന്ന് വ്യാജ ഡോക്ടറെ പിടികൂടിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലെ പി.ജി ഡോക്ടർമാരുടെ വിശ്രമമുറിയിൽ നിന്നാണ് ഡോക്ടറായി ചമഞ്ഞ 24 കാരിയെ പിടികൂടിയത്.

Post a Comment

0 Comments