അബ്ദുല്‍ നാസര്‍ മഅ്ദനി ആശുപത്രിയില്‍

LATEST UPDATES

6/recent/ticker-posts

അബ്ദുല്‍ നാസര്‍ മഅ്ദനി ആശുപത്രിയില്‍

 


ബംഗളൂരു: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മഅ്ദനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അറിയിച്ചു. എം.ആര്‍.ഐ, ഇ.ഇ.ജി പരിശോധന നടക്കുകയാണെന്നും പ്രാര്‍ത്ഥന വേണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു.


കഴിഞ്ഞ മാസം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. റമദാനില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കവെ ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് ആരോഗ്യനില മോശമായത്. തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ എം.ആര്‍.ഐ പരിശോധനയിലടക്കം പക്ഷാഘാതം സംഭവിച്ചതായി കണ്ടെത്തിയിരിന്നു.


Post a Comment

0 Comments