ധർമജന്‍റെ ഉടമസ്ഥതയിലുള്ള ധർമൂസ് ഫിഷ് ഹബ്ബിൽ പരിശോധന; 200 കിലോ പഴകിയ മീൻ പിടിച്ചെടുത്തു

ധർമജന്‍റെ ഉടമസ്ഥതയിലുള്ള ധർമൂസ് ഫിഷ് ഹബ്ബിൽ പരിശോധന; 200 കിലോ പഴകിയ മീൻ പിടിച്ചെടുത്തു

 കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിൽ നടൻ  ധർമജന്‍റെ ഉടമസ്ഥതയിൽ ഉള്ള ധർമൂസ് ഹബ്ബിൽ ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും ചേർന്ന് പരിശോധന നടത്തി. പരിശോധനയിൽ ഇവിടെ നിന്നും  200 കിലോ പഴകിയ  മീൻ  പിടിച്ചെടുത്തു. പിടിച്ചെടുത്ത പഴകിയ മീൻ നശിപ്പിച്ച ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിന് പിഴയടക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

Post a Comment

0 Comments