അന്താരാഷ്ട്ര വനിതാ ആരോഗ്യ ദിനത്തോടനുബന്ധിച്ച് ജെസിഐ കാഞ്ഞങ്ങാട് ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാ ആരോഗ്യ ദിനത്തോടനുബന്ധിച്ച് ജെസിഐ കാഞ്ഞങ്ങാട് ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

 


കാഞ്ഞങ്ങാട്: അന്താരാഷ്ട്ര വനിതാ ആരോഗ്യ ദിനത്തോടനുബന്ധിച്ച് ജെസിഐ ഇന്ത്യ ദേശീയ തലത്തിൽ പ്രയാസ് ദിനമായി ആചരിക്കുന്നു. ഇതിനോടനുബന്ധിച്ച് ജെസിഐ കാഞ്ഞങ്ങാട്  സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ സെമിനാർ അജാനൂർ ഗ്രാമ പഞ്ചായത്ത് അംഗം ഷക്കീല ബദറുദ്ദീൻ ഉൽഘാടനം ചെയ്തു. പ്രസിഡൻ്റ് സുനിൽ കുമാർ അധ്യക്ഷം വഹിച്ചു. ദേശീയ കോഡിനേറ്റർ സജിത്ത് കുമാർ വി കെ മുഖ്യാതിഥിയായിരുന്നു. പ്രശസ്ത സ്ത്രീ രോഗ വിദഗ്ധ ഡോക്ടർ സബീന അബൂബക്കർ ക്ലാസിനു നേതൃത്വം നൽകി. രാജി മിംടെക്,  ഭാരതി സുനിൽ, രേഷ്മ രതീഷ്,  അബ്ദുൽ നാസ്സർ, നവീൻ കുമാർ, ഡോക്ടർ രാഹുൽ, മധു സൂദനനൻ വെള്ളിക്കോത്ത് തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments