ഇട്ടമ്മലിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

ഇട്ടമ്മലിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

കാഞ്ഞങ്ങാട്: കൊളവയൽ ഇട്ടമ്മലിൽ യുവാവിന് വെട്ടേറ്റു.കൈ ക്കും വയറിനും വെട്ടേറ്റ യുവാവിനെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇട്ടമ്മൽ സുമയ്യ മൻസിലിൽ അബ്ദുൾ റഹ്മാൻ്റെ മകൻ സി.എച്ച്.അബ്ദുൾ അസിസിനാണ് 28വെട്ടേറ്റത്.
ജില്ലാശുപത്രിയിലെത്തി അബ്ദുൾ അസീസിൻ്റെ മൊഴിയെടുത്ത ഹൊസ്ദുർഗ് പോലീസ് ഇട്ടമ്മൽ സ്വദേശികളായ ഷംസീർ, ഷാഹുൽ, ഉണ്ണി, ഉനൈസ് എന്നിവർക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു.
ശനിയാഴ്ച വൈകീട്ട് ഇട്ടമ്മൽ ജംഗ്ഷനിൽ വെച്ചാണ് വെട്ടേറ്റത്.
രണ്ട് കാറുകളിലെത്തിയ സംഘം അസീസ് സഞ്ചരിച്ച മോട്ടോർ ബൈക്കിന് കുറുകെയിട്ട് വലിയ കത്തി തലക്ക് നേരെ വിശി കൈ കൊണ്ട് തടഞ്ഞതിൽ ഇടതു കൈക്ക് വെട്ടേറ്റു. ചവിട്ടി നിലത്തിട്ട ശേഷം വയറിന് കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്ന് അസിസ് പോലീസിന് മൊഴി നൽകി.

Post a Comment

0 Comments