അഞ്ചു​രൂപ നാണയത്തിനു പകരം യാത്രക്കിടെ കണ്ടക്ടര്‍ക്ക് നല്‍കിയത് സ്വര്‍ണ നാണയം

LATEST UPDATES

6/recent/ticker-posts

അഞ്ചു​രൂപ നാണയത്തിനു പകരം യാത്രക്കിടെ കണ്ടക്ടര്‍ക്ക് നല്‍കിയത് സ്വര്‍ണ നാണയം


 

ചില്ലറ നാണയമെന്ന്​ കരുതി യാത്രക്കാരൻ ബസിൽ കൊടുത്തത്​ സ്വർണ നാണയം. കണ്ടക്ടർ അഞ്ച്​ രൂപ ചില്ലറ​ ചോദിച്ചപ്പോഴാണ്​ കുറ്റ്യാടിയിൽനിന്ന്​ തൊട്ടിൽപാലത്തേക്ക്​ യാത്രചെയ്ത കരിങ്ങാട്​ സ്വദേശിക്ക്​ അബദ്ധം പറ്റിയത്​.


വീട്ടിലെത്തി കീശ തപ്പിയപ്പോൾ സ്വർണനാണയം കാണാനില്ല. ഉടൻ കണ്ടക്ടറുടെ നമ്പർ സംഘടിപ്പിച്ച്​ ബന്ധപ്പെ​ട്ടെങ്കിലും കണ്ടക്​ടർ ചില്ലറയെന്ന്​ കരുതി കൈമാറിയതായി പറഞ്ഞു. കെ.സി.ആർ എന്നാണ്​ ബസിന്റെ പേരെന്ന്​ യാത്രക്കാരൻ പറയുന്നു. ഗൾഫിൽ ജോലിചെയ്തിരുന്ന സമയത്ത്​ മലബാർ ഗോൾഡിൽനിന്ന്​ വാങ്ങിയ സ്വർണനാണയം മകളുടെ കോളജ്​ ഫീസടക്കാൻ വേണ്ടി വിൽക്കാൻ കൊണ്ടുപോയതായിരുന്നു. എന്നാൽ, ഒരു കൂട്ടുകാരൻ പണം വായ്പനൽകിയതോടെ നാണയം വിൽക്കുന്നത്​ ഒഴിവാക്കി വീട്ടിലേക്കു തിരിക്കുമ്പോഴാണ്​ സംഭവം.


തളീക്കരക്കും തൊട്ടിൽപാലത്തിനും ഇടയിൽ യാത്രചെയ്​ത ആർക്കോ ബാക്കി കൊടുത്ത​പ്പോൾ സ്വർണനാണയം കൊടുത്തുപോയിരിക്കാമെന്നാണ്​ കണ്ടകട്​ർ പറയുന്നത്​. അല്ലെങ്കിൽ ബസ്​ തൊട്ടിൽപാലത്തുനിന്ന്​ തിരിച്ച്​ വടകരക്ക്​ പോകുമ്പോഴായിരിക്കും എന്നും പറയുന്നു. കുറ്റ്യാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​.

Post a Comment

0 Comments