100 ഡയാലിസിസ് ഏറ്റെടുത്ത് ജീവകാരുണ്യ പ്രവർത്തകൻ അബുബക്കർ കുറ്റിക്കോൽ

100 ഡയാലിസിസ് ഏറ്റെടുത്ത് ജീവകാരുണ്യ പ്രവർത്തകൻ അബുബക്കർ കുറ്റിക്കോൽ

 


കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയിൽ സഹായി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിലായി  പാവപ്പെട്ട വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെൻ്റെറിൻ്റെ കാരുണ്യത്തിന് ഒരു കൈതാങ്ങ്. ഡയാലിസിസ് ചാലഞ്ച് പദ്ധതിയിൽ പങ്കാളിയായി കൊണ്ട്  100 ഡയാലിസിസ് ഏറ്റെടുത്തിരിക്കുകയാണ് നാട്ടിലും ഗൾഫിലും  ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിറസാന്നിധ്യവും വ്യവസായ പ്രമുഖനുമായ അബൂബക്കർ കുറ്റിക്കോൽ.   ചിത്താരി ഡയാലിസിസ് സെൻ്റെറിൻ്റെ പ്രവർത്തനം മാതൃകാപരാമാ ണന്നും മൂന്നാടുള്ള പ്രവർത്തനത്തിന് എല്ലാവിധ സഹായ സഹകരങ്ങൾ ഉണ്ടാക്കുമെന്നും അബൂബക്കർ കുറ്റിക്കോൽ പറഞ്ഞു. 

കാഞങ്ങാട് ഇഖ്ബാൽ സ്കുളിൽ  നടന്ന ഹദിയ കാരുണ്യ പുരസ്കാര വേദിയിൽ വെച്ച് അബൂബക്കർ കുറ്റിക്കോൽ ഡയാലിസിസ്  സെൻ്റർ അഡ്മിനിസ്ട്രേറ്റർ  ഷാഹിദ് പുതിയ വളപ്പിന് ചെക്ക് കൈമാറി. ചടങ്ങിൽ പ്രശസ്ത ക്യാൻസർ രോഗ വിദഗ്ദൻ  ഡോ:  വി പി ഗംഗാധരൻ, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട്  പാലക്കി കുഞ്ഞാമദ് ഹാജി,    കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോക്ടർ വി ബാലകൃഷ്‌ണൻ, ഹദിയ ചെയർമാൻ എം.ബി  അഷറഫ്, സഹായി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷരീഫ് മിന്ന,  ട്രഷറർ തയ്യിബ് കൂളിക്കാട്, കുഞ്ഞി മൊയ്‌ദീൻ  അതിഞ്ഞാൽ, കെ യു ദാവൂദ് എന്നിവർ പങ്കെടുത്തു.

photo: കാഞങ്ങാട് ഇഖ്ബാൽ സ്കുളിൽ  നടന്ന ഹദിയ കാരുണ്യ പുരസ്കാര വേദിയിൽ വെച്ച് നൂറ് ഡയാലിസിസിനുള്ള  തുക അബൂബക്കർ കുറ്റിക്കോൽ ചിത്താരി ഡയാലിസിസ്  സെൻ്റർ അഡ്മിനിസ്ട്രേറ്റർ  ഷാഹിദ് പുതിയ വളപ്പിന് ചെക്ക് കൈമാറി


Post a Comment

0 Comments