ഇ - പ്ലാനറ്റ് പള്ളൂർ ബ്രാഞ്ചിൽ വൻകവർച്ച; ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക് സാധനങ്ങൾ കവർച്ച ചെയ്തു

LATEST UPDATES

6/recent/ticker-posts

ഇ - പ്ലാനറ്റ് പള്ളൂർ ബ്രാഞ്ചിൽ വൻകവർച്ച; ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക് സാധനങ്ങൾ കവർച്ച ചെയ്തു



മാഹി: ഇ - പ്ലാനറ്റ് പള്ളൂർ ബ്രാഞ്ചിൽ വൻകവർച്ച. ഷട്ടർ തിക്കി തുറന്ന് അതിവിദഗ്ധമായി അകത്തു കയറിയ കവർച്ചക്കാരൻ 42 മൊബൈൽ ഫോണുകളും വാച്ചുകളും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക് സാധനങ്ങൾ കവർച്ച ചെയ്തു. ഇന്നലെ രാത്രിയാണ് കവർച്ച നടന്നത്. രാവിലെ സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച വിവരം അറിയുന്നത്. കൂടുതൽ സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിൽ  സ്ഥാപനത്തിൽ വിശദമായ പരിശോധന നടക്കുന്നു. മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട് . മൊബൈൽ ഫോണുകൾ മുഴുവനും കവർന്ന ശേഷം ഇവയുടെ പാക്കറ്റുകൾ സ്ഥാപനത്തിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തൊട്ടടുത്ത് 300മീറ്റർ അകലെ പ്രവർത്തിക്കുന്ന മറ്റൊരു മൊബൈൽ കടയിൽ മോഷണം നടന്നു. ഇവിടെ നിന്നും 32 മൊബൈൽഫോണുകൾ കവർച്ച ചെയ്തു.


Post a Comment

0 Comments