കാസർഗോഡൻ സാംസ്ക്കാരിക സൗഹൃദ കൂട്ടായ്മയിൽ ഒരു പൊൻതൂവലാണ് ഒരുമ സൗഹൃദ കൂട്ടായ്മ : യഹ്‌യ തളങ്കര

LATEST UPDATES

6/recent/ticker-posts

കാസർഗോഡൻ സാംസ്ക്കാരിക സൗഹൃദ കൂട്ടായ്മയിൽ ഒരു പൊൻതൂവലാണ് ഒരുമ സൗഹൃദ കൂട്ടായ്മ : യഹ്‌യ തളങ്കര

 


കാസർകോട്: സൗഹൃദവും സാംസ്കാരിക പ്രാവർത്തനവും സംയോജിപ്പിച്ച് കാസർഗോഡൻ സഹൃദയ മണ്ഡലത്തിൽ പ്രവർത്തിച്ചു വരുന്ന ഒരുമ കാസർഗോഡ് സൗഹൃദ കൂട്ടായ്മയുടെ കാസർഗോഡ് മീറ്റ് ”ഒരുമയുടെ പോലിമ “ കാസർഗോഡ് സിറ്റി ടവറിൽ സംഘടിപ്പിച്ചു .

പ്രമുഖ പ്രവാസി വ്യവസായിയും ,അനേകം ജീവകാരുണ്യ - സാംസ്ക്കാരിക സംഘടനകളുടെ നേതൃസ്ഥാനത്ത് പ്രവർത്തിക്കുന്ന യഹ്‌യ തളങ്കരയാണ്  മുഖ്യാതിഥി മറ്റ് വിശിഷ്ടാതിഥികളായ മുജീബ് അഹമ്മദ് , സ്കാനിയ ബെദിര ,ഷുക്കൂർ കോളിക്കര, ഷാഹുൽ ഹമീദ് കളനാടൻ,റഹീം ചൂരി,അസീസ് കടവത്ത് എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് ഒരുമ കാസർഗോഡ് സൗഹൃദ കൂട്ടായ്മയിലെ അംഗമായ റസ്സാഖ് തെരുവത്തിന്റെ മകൾ ഡോക്ടർ നുസ്ഹ ഫാത്തിമയെ സ്നേഹാദരം നൽകി അനുമോദിച്ചു.


ടി എ ഷാഫിയുടെ അധ്യക്ഷതയിൽ യഹ്‌യ തളങ്കര ഉത്ഘാടനം ചെയ്തു. സ്കാനിയ ബെദിര മുഖ്യപ്രഭാഷണം നടത്തി , മുജീബ് അഹമ്മദ് ,സി.എൽ ഹമീദ്, അസീസ് കോപ്പ, സലാം കെ അഹമ്മദ് , അഷ്റഫ് നാൽത്തടുക്ക,കാസിം എറണാകുളം, ഷുക്കൂർ കോളിക്കര തുടങ്ങിയർ സംസാരിച്ചു .


മീറ്റപ്പിൽ സ്കാനിയ ബെദിര കാസിം കൂട്ടുകെട്ടിലൂടെ മനോഹരമായ പാട്ടുകൾ പാടി ചടങ്ങിനെ വർണ്ണ ഗംഭീരമാക്കി . ഈ സംഗമത്തെ ഇത്രയും മനോഹരമാക്കി തന്ന ഒരുമ കാസർഗോഡ് സൗഹൃദ കൂട്ടായ്മയിലെ എല്ലാ മെമ്പർമാർക്കുംഒപ്പം പ്രോത്സാഹനവും ആശംസകളും അറിയിച്ച യുഎഇ യിലെ ഉമ്മർ പാണലം , ഷംസുദ്ദീൻ കോളിയടുക്കം, പി.സി.അഹമ്മദ് തെക്കിൽ , അഷ്റഫ് പട്ള , ഖലീൽ കളനാട് , സാജു ടീച്ചർ, സക്കീർ PP, ചൂരി, ബഷീർ പെരുമ്പള , OM അബ്ദുല്ല ഗുരുക്കൾ ഒറവങ്കര, ഫയാസ് അഹമദ്, അബ്ബാസ് പെർവാഡ് , ബാംഗ്ലൂറിൽ നിന്നും സാലിം ബെള്ളൂർ , കോഴിക്കോട് നിന്നും അബ്ദുല്ല ആലൂർ,സൗദി അറേബ്യയിൽ നിന്നും ഷരീഫ് മദീന ഉളിയത്തടുക്കും  വർച്വൽ മീറ്റിലൂടെ ചടങ്ങിൽ പങ്കെടുത്തു . സലാം കുന്നിൽ സ്വാഗതവും റസാഖ് ടി എ തെരുവത്ത് നന്ദി പറഞ്ഞു .


Post a Comment

0 Comments