കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനു നേരെ അക്രമം പോലീസ് സ്റ്റേഷനു നേരെ അക്രമിസംഘം ബിയർ കുപ്പികളെറിഞ്ഞു. രണ്ട് മദ്യക്കുപ്പികൾ പോലീസ് സ്റ്റേഷൻ വളപ്പിൽ വീണ പൊട്ടിത്തെറിച്ചു. ഇന്ന് പുലർച്ചെ 2 45 മണിയോടുകൂടിയാണ് പോലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്. പെട്രോൾ ബോംബാണ് സ്റ്റേഷനു നേരെ എറിഞ്ഞത് എന്ന സംശയത്തിൽ പോലീസ് വിശദമായി അന്വേഷണം നടത്തി.
ബിയർ കുപ്പിയാണ് എറിഞ്ഞതെന്ന് രാവിലെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
സ്റ്റേഷൻ്റെ പടിഞ്ഞാറുഭാഗം ഡിവൈഎസ്പി ഓഫീസ് ഗേറ്റിലൂടെ അതിക്രമിച്ച് കടന്നാണ് മദ്യക്കുപ്പികൾ സ്റ്റേഷന് നേരെ വലിച്ചെറിഞ്ഞതെന്നാണ് സൂചന. രണ്ട് മദ്യക്കുപ്പികളും ഡിവൈഎസ്പി ഓഫീസും കൺട്രോൾ റൂമും കടന്നു പോലീസ്റ്റേഷന് തൊട്ടുമുന്നിലായി കൺട്രോൾ റൂം കോമ്പൗണ്ടിലാണ് പൊട്ടിത്തെറിച്ചത്. മദ്യക്കുപ്പിയിൽ ഇന്ധനം നിറച്ച് തുണി തിരികെ എറിഞ്ഞെന്നാണ് സംശയം എന്നാൽ ബിയർ കുപ്പിയാണ് വലിച്ചെറിഞ്ഞതെന്ന് ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെപി ഷൈൻ പറഞ്ഞു. ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് ഇൻസ്പെക്ടർ കെ പി ഷൈനിൻ്റെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം നടന്നുവരികയാണ്. പോലീസ് സ്റ്റേഷന് നേരെ മദ്യകുപ്പി എറിയുന്ന സമയം സ്റ്റേഷനിൽ കാര്യമായ പോലീസ് അംഗബലം ഉണ്ടായിരുന്നില്.ല പാറാവുകാരനും ജി ഡി ചുമതലയുള്ള പോലീസുദ്യോഗസ്ഥരടക്കം മാത്രമേ സ്റ്റേഷനിൽ ഉണ്ടായിരുന്നുള്ളൂ. വിവരമറിഞ്ഞു നൈറ്റ് ഡ്യൂട്ടിയിൽ നഗരത്തിലുണ്ടായിരുന്ന ഹൊസ്ദുർഗ് എസ് ഐ വി. മാധവന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്റ്റേഷനിൽ കുതിച്ചെത്തി. പിന്നീട് കാഞ്ഞങ്ങാട് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് പിടിയിലായ സംഘമാണ് സ്റ്റേഷനു നേരെ ആക്രമണം നടത്തിയതെന്നാണ് സംശയം.കുപ്പികൾ പൊട്ടിത്തെറിച്ചത് കൺട്രോൾ റൂം കോമ്പൗണ്ടിലാണെങ്കിലും ആക്രമണം സ്റ്റേഷന് നേരെയാണെന്ന് ഉറപ്പിച്ചു. ഡി വൈ എസ് പി ഓഫിസി നോട് ചേർന്ന ഭാഗത്ത് വെളിച്ച കുറവുള്ളതിനാലാണ് അക്രമികൾ ഈ ഭാഗം കൃത്യം നടത്താൻ ഉപയോഗിച്ചതെന്നാണ് സംശയം. കൺട്രോൾ റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലിസ് ഓഫീസർ എ.വി.ഷീനു പരാതിക്കാരനായാണ് കേസ്
0 Comments