ജലീലിന്റെ പരാതി അന്വേഷിക്കാൻ 12 അംഗസംഘം

ജലീലിന്റെ പരാതി അന്വേഷിക്കാൻ 12 അംഗസംഘം

 



കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെ കെ ടി ജലീൽ എംഎൽഎ നൽകിയ പരാതി അന്വേഷിക്കാൻ 12 അംഗ പോലീസ് സംഘം. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.


തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അഡിഷണൽ എസ്പി സദാനന്ദനെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12 അംഗ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. ഇന്നലെയാണ് മുൻമന്ത്രി കെ ടി ജലീലിന്റെ പരാതിയിൽ കൻ്റോൺമെന്റ് പരാതി നൽകിയത്. തന്നെയും മുഖ്യമന്ത്രിയുടെ കുടുംബത്തേയും അപകീർത്തിപ്പെടുത്തുന്നുവെന്ന് കാണിച്ചായിരുന്നു എംഎൽഎയുടെ പരാതി.


പിന്നീട്, ഗൂഢാലോചന, കലാപശ്രമം എന്നീ വകുപ്പുകൾ പ്രകാരം സ്വപ്നയ്ക്കും പി സി ജോർജിനുമെതിരെ കേസെടുക്കുകയായിരുന്നു. ഇവർക്കെതിരായ കേസ് റദ്ദാക്കാൻ നാളെ ഹർജി നൽകുമെന്ന് അഭിഭാഷകൻ കൃഷ്ണരാജ് വ്യക്തമാക്കി.

Post a Comment

0 Comments