പുണ്ണ്യ തേജസ്സായി എന്നും ഓർമ്മിക്കപ്പെടുന്ന നേതാവ് മെട്രോ മുഹമ്മദ് ഹാജി : ബഷീർ ചിത്താരി

പുണ്ണ്യ തേജസ്സായി എന്നും ഓർമ്മിക്കപ്പെടുന്ന നേതാവ് മെട്രോ മുഹമ്മദ് ഹാജി : ബഷീർ ചിത്താരി

 

വർഷങ്ങൾ പിന്നിടുന്തോറും സ്മരണകൾ കൂടുതൽ കൂടുതൽ ജ്വലിച്ചു കൊണ്ടിരിക്കുന്ന അപൂർവ വ്യക്തിത്വം ! നമ്മുടെയെല്ലാം ഹൃദയത്തിൽ നിത്യ വിസ്മയമായി നിലകൊള്ളുന്ന ബഹുമാന്യാനായ മെട്രോ മുഹമ്മദ്‌ ഹാജി സാഹിബ്‌.
വിട പറഞ്ഞ ദിവസം ജൂൺ 10, നന്മകൾ നിറഞ്ഞ ആ വെണ്ണിലാവ് അസ്തമിച്ചു പോയിട്ട് രണ്ട് വർഷം കൊഴിഞ്ഞു പോയെങ്കിലും ആ ശൂന്യത നികത്താൻ ഇന്നും കഴിഞ്ഞില്ലെന്നു മാത്രമല്ല, വർത്താനകാല സംഭവവികാസങ്ങൾ കാണുമ്പോൾ മെട്രോ ഹാജി സാഹിബിനെ പോലുള്ളവർ എന്നുമെന്നും നമ്മുടെ കൂട്ടത്തിൽ തണലായി വെളിച്ചമായി ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുന്നു !            അദ്ദേഹം നാടിനും നാട്ടുകാർക്കും സമൂഹത്തിനും സമ്മാനിച്ച നന്മകൾ സ്നേഹ സഹായങ്ങൾ നിർമിതികൾ എല്ലാം വാക്കിലോ എഴുത്തിലോ പരിമിതപ്പെടുത്തുവാൻ സാധിക്കുന്നതല്ല.
അദ്ദേഹം നേരിട്ട് രഹസ്യമായി ചെയ്തു തീർത്ത ത്യാഗ പൂർണമായ കരുതൽ, സഹായങ്ങൾ, ലാളനകൾ, എല്ലാം എല്ലാം അനുഭവസ്ഥർ വിവരിക്കുമ്പോൾ ആ ഹൃദയ വിശാലതയുടെ ആഴം അറിഞ്ഞു കരഞ്ഞു പോവുക തന്നെ ചെയ്യും !
അദ്ദേഹം ഒന്നും തന്നെ ലോക മാന്യത്തിനോ പ്രശസ്തിക്കോ വേണ്ടി ചെയ്യുന്ന കർമങ്ങൾ അല്ല തന്നെ. നേരിട്ട് അറിഞ്ഞവർ സ്വകാര്യമായി കൈമാറിയ അറിവുകൾ അങ്ങനെ സ്നേഹത്തിന്റെയും കാരുണ്ണ്യത്തിന്റെയും പേരായി മെട്രോ മുഹമ്മദ്‌ ഹാജി മാറി.
അദ്ദേഹം പൊഴിച്ച ആ പാൽ പുഞ്ചിരി മാത്രം മതി അദ്ദേഹത്തിന്റെ കർമങ്ങളുടെ പട്ടികയിൽ ഉന്നത സ്ഥാനത്ത് അടയാളപ്പെടുത്താൻ. പുഞ്ചിരി പോലും ഇബാദത്തു എന്ന് പഠിപ്പിച്ച പുണ്ണ്യ നബിയുടെ വചനം ഈ വേളയിൽ വളരെ പ്രസക്തമാണ്. എല്ലാവർക്കും ലഭിക്കാത്ത വലിയ സൗഭാഗ്യമാണ് ആ പുഞ്ചിരിക്കുന്ന ചൈതന്യം നിറഞ്ഞ മുഖ കാന്തിയും നിർമലമായ പെരുമാറ്റവും.        എണ്ണിയാൽ ഒതുങ്ങാത്ത സൽകർമങ്ങളിലൂടെ വർഷങ്ങൾ എത്ര കഴിഞ്ഞാലും ഒരിക്കലും മറക്കാത്ത സ്മാരകമായി മെട്രോ മുഹമ്മദ്‌ ഹാജി സാഹിബ് ജന മനസ്സിൽ ജീവിക്കും.
 _ബഷീർ ചിത്താരി

Post a Comment

0 Comments