LATEST UPDATES

6/recent/ticker-posts

കേരള കർഷക തൊഴിലാളി ഫെഡറേഷൻ- എസ് ടി യു കാസർഗോഡ് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

  


കാഞ്ഞങ്ങാട്: കേരള കർഷക തൊഴിലാളി ഫെഡറേഷൻ ( കെ കെ ടി എഫ് )  എസ് ടി യു കാസർഗോഡ് ജില്ലാ കൺവെൻഷൻ കാഞ്ഞങ്ങാട്  സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ജോ.സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.കർഷക തൊഴിലാളി ജില്ലാ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. എസ് ടി യു ജില്ലാ ജന:സെക്രട്ടറി മുത്തലീ ബ് പാറ കട്ട, ഷംസുദ്ധീൻ ആയിറ്റി, അബ്ദുൾ റഹ്മാൻ സെവൻസ്റ്റാർ, ബഷീർ പള്ളങ്കോട്, ജാഫർ മൂവാരിക്കുണ്ട് ,അബൂബക്കർ ഞാണിക്കടവ്, ഖാദർ ടി, നസീബ ഞാണിക്കടവ്, മറിയം ഞാണിക്കടവ്, സുബൈദ കൂളിയങ്കാൽ, എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി എം.കുഞ്ഞാമദ് കല്ലുരാവി സ്വാഗതവും, ഹാഷിം മൊഗ്രാൽ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി മുഹമ്മദ് കുഞ്ഞി കൂളിയങ്കാൽ പ്രസിഡണ്ടും, എം. കുഞ്ഞാമ്മദ് കല്ലുരാവി ജന:സെക്രട്ടറി, ഹാഷിം മൊഗ്രാൽ ഖജാൻഞ്ചി,  അബൂബക്കർ ഞാണിക്കടവ്, അബ്ദുൾ ഖാദർ ടി, സുബൈദ കൂളിയങ്കാൽ, അബ്ദുൾ റഹ്മാൻ സെവൻസ്റ്റാർ എന്നിവർ വൈസ് പ്രസിഡണ്ടുമാർ,  നസീബ ഞാണിക്കടവ്, അറഫാന ആറങ്ങാടി, സാക്കിറ കൊളവയൽ, മറിയം ഞാണിക്കടവ്, എന്നിവർ ജോ: സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.


Post a Comment

0 Comments