പള്ളിക്കരയിൽ ഓംനിവാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 5 പേരുടെ നില ഗുരുതരം

LATEST UPDATES

6/recent/ticker-posts

പള്ളിക്കരയിൽ ഓംനിവാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 5 പേരുടെ നില ഗുരുതരം

 


പള്ളിക്കര : ഇന്ന് പുലർച്ചെ പള്ളിക്കര പെട്രോൾ പമ്പിന് സമീപം  ഓംനി വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച്  അഞ്ച് പേരുടെ നില ഗുരുതരം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ഓംനി വാനും എതിരെ സഞ്ചരിച്ച ടാങ്കർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. 2 മണിയോടെയാണ് അപകടം.പരിക്കേറ്റവരെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗ്ളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ബേക്കൽ പോലീസ് പുലർച്ചെ സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട ഓംനി വാനിൻ്റെ വശങ്ങളിൽ ഡി വൈ എഫ് ഐ എന്ന് എഴുതിയിട്ടുണ്ട്. വാഹനം ഡിവൈഎഫ്ഐയുടെ നിയന്ത്രണത്തിലുള്ള താണോയെന്ന് വ്യക്തമായിട്ടില്ല. വാഹനത്തിൽ കുടുങ്ങിയവരെ പള്ളിക്കരയിലെയും പൂച്ചക്കാട്ടെ യുവാക്കൾ ചേർന്ന് പുറത്തെടുക്കുകയായിരുന്നു. 

Post a Comment

0 Comments