സിമന്റ് ലോഡുമായി ലോറി പുഴയിൽ വീണു; ഒരാൾ മരിച്ചു

LATEST UPDATES

6/recent/ticker-posts

സിമന്റ് ലോഡുമായി ലോറി പുഴയിൽ വീണു; ഒരാൾ മരിച്ചു

 


കാഞ്ഞങ്ങാട്: പാലത്തിൽ നിന്നും സിമൻറു ലോഡുമായി ലോറി പുഴയിൽ വീണു. ഒരാൾ മരിച്ചു. പരപ്പച്ചാൽ മുക്കടയിൽ ഇന്ന് രാവിലെയാണ് അപകടം. നീലേശ്വരം ഭാഗത്ത് നിന്നും സിമൻ്റുമായി പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി മുക്കടപാലത്തിൻ്റെ കൈവരി തകർത്ത് പുഴയിൽ വീഴുകയായിരുന്നു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അങ്ങാടിക്കാട്ടിൽ ഹബീബ്(50) ആണ് മരിച്ചത്. മണ്ണാർക്കാട്ടെ റഹീമിന് പരുക്കേറ്റു.

Post a Comment

0 Comments