കാഞ്ഞങ്ങാട് നഗരത്തിൽ റോഡ് ഉപരോധിച്ച കോൺഗ്രസ്സ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരത്തിൽ റോഡ് ഉപരോധിച്ച കോൺഗ്രസ്സ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

 


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് തടഞ്ഞു. രാവിലെ 10.30 മുതൽ ആരംഭിച്ച സമരം ഒരുമണിക്കൂറിലേറെ സമയം നീണ്ടു . ബസ് സ്റ്റാൻ്റിന് മുൻവശം ഇരുഭാഗത്തേയും റോഡുകൾ ഉപരോധിച്ചിട്ടുണ്ട്. റോഡിൽ ടയറുകളിട്ട് പലേടത്തും തീയിട്ടു.ഡി സി സി പ്രസിഡൻറ് പി.കെ.ഫൈസലിൻ്റെ നേതൃത്വത്തിലാണ് സമരം. പോലീസ് ക്യാമ്പ് ചെയ്യുന്നു. കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

Post a Comment

0 Comments