ബല്ലാകടപ്പുറത്ത് മണലെടുപ്പ് രൂക്ഷം

LATEST UPDATES

6/recent/ticker-posts

ബല്ലാകടപ്പുറത്ത് മണലെടുപ്പ് രൂക്ഷം

 


കാഞ്ഞങ്ങാട്: തീരദേശ മേഖലയായ ബല്ലാകടപ്പുറത്ത് പകല്‍ സമയത്ത് പോലും കടല്‍ത്തീരത്ത് നിന്നും മണലെടുപ്പ് രൂക്ഷം. ഇതോടെ കടല്‍ത്തീരത്ത് വലിയ ഗര്‍ത്തങ്ങളാണ് ബല്ലാകടപ്പുറത്ത് രൂപം കൊള്ളുന്നത്. പരിസ്ഥിതിക്ക് വലിയ കോട്ടമുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ പരിസര വാസികള്‍ ശക്തമായ പ്രതി ഷേധമുയര്‍ത്തുന്നുണ്ട്. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം  പകല്‍ നേരത്ത് മണലെടുക്കുന്നത് കണ്ട് സംഭവം തടഞ്ഞിരുന്നു. കുടാതെ ഇതു സംബന്ധിച്ച് വില്ലേജ് ഓഫിസിലും പരാതി കൊടുത്തിട്ടുണ്ട്. വി്ട്ടാവശ്യങ്ങള്‍ക്കും മറ്റുമാണ് പകല്‍ നേരത്ത് പോലും മ ണ്ണെടുക്കാന്‍ ആളുകള്‍ എത്തുന്നത്. റവന്യു അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായി നടപടികളില്ലാത്തതാണ് മണലെടുപ്പ് ഇങ്ങ നെ ബല്ലാകടപ്പുറം ഭാഗത്ത് രൂക്ഷമാകാന്‍ കാരണമായിരിക്കുന്നത്.

Post a Comment

0 Comments