വയനാട്ടിൽ ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം

LATEST UPDATES

6/recent/ticker-posts

വയനാട്ടിൽ ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം
വയനാട്: ജില്ലയിലെ കൽപ്പറ്റയിലുള്ള ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം. രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ്  ആക്രമണത്തിനെതിരായ കോൺഗ്രസ് പ്രതിഷേധ റാലിക്ക് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിന് നേരെ കല്ലെറിഞ്ഞ ശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക്‌ ഇരച്ചുകയറാനും ശ്രമിച്ചു.


ഇന്ന് വൈകുന്നേരം 4.45ഓടെയാണ് ആക്രമണം ഉണ്ടായത്. കല്ലും വടികളുമായെത്തിയ പ്രവർത്തകർ ജില്ലാ ബ്യൂറോ ഓഫീസിന്‌ സമീപമെത്തി മുദ്രാവാക്യം മുഴക്കി കല്ലെറിഞ്ഞു. കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത്, കൽപ്പറ്റ ബ്ളോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജഷീർ പള്ളിവയൽ എന്നിവരുടെ നേതൃത്വത്തിലാണ് കൽപ്പറ്റയിൽ പ്രകടനം നടന്നത്. റാലിക്കിടെ ഒരു സംഘം പ്രവർത്തകർ വഴിതിരിഞ്ഞ്‌ കൽപ്പറ്റ പള്ളിത്താഴെ റോഡിലുള്ള ദേശാഭിമാനി ഓഫീസിലേക്ക്‌ എത്തി കല്ലെറിയുകയായിരുന്നു. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു.

Post a Comment

0 Comments