തെരുവ് നായ ശല്യം സഹിക്കവയ്യാതെ ചിത്താരി, മഡിയൻ പ്രദേശങ്ങളിലെ ജനങ്ങൾ

LATEST UPDATES

6/recent/ticker-posts

തെരുവ് നായ ശല്യം സഹിക്കവയ്യാതെ ചിത്താരി, മഡിയൻ പ്രദേശങ്ങളിലെ ജനങ്ങൾ

 


കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പട്ടി ശല്യം രൂക്ഷമായി. കൂട്ടത്തോടെയെത്തുന്ന തെരുവ് പട്ടികൾ മൃഗങ്ങളെയും മനുഷ്യരെയും  ആക്രമിക്കുന്നു. വിദ്യാർത്ഥികളെ ഭയപ്പാടോടെയാണ് രക്ഷിതാക്കൾ സ്‌കൂളിലേക്ക് അയക്കുന്നത്. ചിത്താരി, മഡിയൻ ഭാഗങ്ങളിൽ പട്ടികൾ നിരവധി കോഴികളെ കൊന്നു. കുട്ടികളെ പുറത്തിറക്കാൻ ഭയപ്പെടുകയാണ്. ഇരുചക്ര വാഹന യാത്രക്കാർക്കു പിന്നാലെ നായ്ക്കൂട്ടം ഓടുന്ന സംഭവങ്ങളും പതിവാണ് ഇവയിൽ നിന്നു രക്ഷപ്പെടാൻ അതിവേഗം ഓടിച്ച് അപകടങ്ങളിൽ പെടുന്നവരുമുണ്ട്.


Post a Comment

0 Comments