മഹമൂദ് മുറിയനാവിയെ മർദ്ദിച്ച കൗൺസിലർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു

LATEST UPDATES

6/recent/ticker-posts

മഹമൂദ് മുറിയനാവിയെ മർദ്ദിച്ച കൗൺസിലർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു

 


കാഞ്ഞങ്ങാട്: സിപിഎം കാഞ്ഞങ്ങാട് ലോക്കൽ കമ്മറ്റിയംഗവും മുൻ നഗരസഭാ കൗൺസിലറുമായ മഹമൂദ് മുറിയനാവിക്ക് (48) യെ മർദ്ദിച്ച കാഞ്ഞങ്ങാട് നഗരസഭ 37 ലെ കൗൺസിലർ സി.കെ.അഷറഫിനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. താക്കോൽ കൊണ്ട് മുഖത്തും കൈക്കും കുത്തി പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസ്. രാഷ്ട്രീയ വിരോധവും പള്ളികമ്മറ്റിയുടെ കണക്ക് ചോദിച്ചതും അക്രമത്തിന് കാരണമെന്ന് പരാതിയിൽ പറഞ്ഞു.തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മഹമൂദ്‌ പോലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി മർദ്ദനമേറ്റ ഉടനെ മഹമൂദിനെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുസ്ലീം ലീഗ് കൗൺസിലറാണ് അഷറഫ് . ബാവ നഗറിൽ വെച്ചാണ് മർദ്ദനമേറ്റത്.

Post a Comment

0 Comments