വൈദ്യുതി ചാർജ് വർദ്ധനവ് - പള്ളിക്കരയിൽ കോൺഗ്രസിന്റെ വ്യത്യസ്ത സമരം; മണ്ണെണ്ണ വിളക്കും, ഓലചൂട്ടും കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി

വൈദ്യുതി ചാർജ് വർദ്ധനവ് - പള്ളിക്കരയിൽ കോൺഗ്രസിന്റെ വ്യത്യസ്ത സമരം; മണ്ണെണ്ണ വിളക്കും, ഓലചൂട്ടും കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി

 



പള്ളിക്കര : വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിലൂടെ സാധാരണക്കാരുടെ നിത്യജീവിതം ദുരിതമാക്കിയതിൽ പ്രതിഷേധിച്ച് പള്ളിക്കരയിൽ കോൺഗ്രസ് പ്രവർത്തകർ പഴയ കാലത്തെ ഓർമ്മപ്പെടുത്തി മണ്ണെണ്ണ വിളക്കും, ഓല ചൂട്ടുമേന്തി പ്രതിഷേധ പ്രകടനം നടത്തി.


   പ്രതിഷേധയോഗം ഡി സി സി മുൻ പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. ജവഹർ ബലമഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പാർലിമെൻറ് മുൻ പ്രസിഡണ്ട് സാജിദ് മൗവ്വൽ, ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട്, സുന്ദരൻ കുറിച്ചിക്കുന്ന്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം പി.എം ഷാഫി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രാജു കുറിച്ചിക്കുന്ന് എന്നിവർ സംസാരിച്ചു

പ്രതിഷേധ പ്രകടനത്തിന് കോൺഗ്രസ് മണ്ഡലം നേതാക്കളായ മാധവ ബേക്കൽ, ഷറഫു മൂപ്പൻ, ഹനീഫ എച്ച്.സി, ഷഫീഖ് കല്ലിങ്കാൽ, റാഷിദ് പളളിമാൻ, ശേഖരൻ പള്ളിക്കര തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

0 Comments