സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. കമ്മാടം അബ്ദ്ദുൾ അസീസ് തൂങ്ങി മരിച്ചനിലയിൽ

LATEST UPDATES

6/recent/ticker-posts

സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. കമ്മാടം അബ്ദ്ദുൾ അസീസ് തൂങ്ങി മരിച്ചനിലയിൽ

 


കാഞ്ഞങ്ങാട്: പരപ്പയിൽ പോലീസുദ്യോഗസ്ഥൻ തൂങ്ങി മരിച്ചു.  കാസർകോട് സ്‌റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ.പരപ്പ കമ്മാടം പുലിയംകുളത്തെ അബ്ദ്ദുൾ അസീസ് വേലിക്കോത്ത് (48) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിയ അസീസിനെ വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു..  വെള്ളരിക്കുണ്ട്, രാജപുരം, കാഞ്ഞങ്ങാട്,  സ്റ്റേഷനുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മമ്മു ചിറമ്മൽ, അലീമ വേലിക്കോത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ ജസീല. മക്കൾ അക്കീല ,ജവാദ്. സഹോദരങ്ങൾ കാസിം, സലാം, സഫിയ, അസ്മ, സാജിത, മൈമുന.

അസീസിൻ്റെ മരണം പോലിസ് സഹപ്രവർത്തകരെയും നാട്ടുകാരെയും ഞെട്ടിച്ചു.സൗമ്യ സ്വഭാവക്കാരനായ അസീസിന് വലിയ സുഹൃത്ത് വലയമുണ്ട്. ജീവനൊടുക്കാനുണ്ടായകാരണം വ്യക്തമായിട്ടില്ല

Post a Comment

0 Comments