കേന്ദ്ര സർക്കാരിൻ്റെ ഭരണകൂട വേട്ട; മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ റാലി ആറിന് കോഴിക്കോട്

LATEST UPDATES

6/recent/ticker-posts

കേന്ദ്ര സർക്കാരിൻ്റെ ഭരണകൂട വേട്ട; മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ റാലി ആറിന് കോഴിക്കോട്

 


കോഴിക്കോട്: കേന്ദ്രസർക്കാർ തുടരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെയും പ്രതികരിക്കുന്നവരെ പ്രതികളാക്കുന്ന ബിജെപി സർക്കാരിൻ്റെ ഫാസിസ്റ്റ് സമീപനത്തിനെതിരെയും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി ജൂലൈ 6ന് ബുധനാഴ്ച്ച കോഴിക്കോട് നടക്കും. മുതലക്കുളം മൈതാനിയിൽ വൈകീട്ട് 3ന് നടക്കുന്ന റാലിയെ ഡോ: ശശി തരൂർ എംപി, ഇടി മുഹമ്മദ് ബഷീർ എം. പി എന്നിവർ അഭിവാദ്യം ചെയ്യും.


ജനാധിപത്യ മാർഗ്ഗത്തിൽ പ്രതികരിക്കുന്നവരെയെല്ലാം ഇവ്വിധം പ്രതികളാക്കുന്ന പ്രവണത ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിലാണ് മുസ്‌ലിം യൂത്ത് ലീഗ് ഇങ്ങനെയൊരു പ്രതിഷേധ റാലി സംഘടിപ്പിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. റാലിയിൽ അണിനിരക്കാൻ മുഴുവൻ ജനാതിപത്യ മതേതര വിശ്വാസികളോടും നേതാക്കൾ അഭ്യർത്ഥിച്ചു.

Post a Comment

0 Comments