ചേച്ചിയുടെ അവിഹിത ബന്ധങ്ങളെ എതിർത്തു; 13കാരിയെ കൂട്ട ബലാത്സം​ഗം ചെയ്ത് കൊന്നു

LATEST UPDATES

6/recent/ticker-posts

ചേച്ചിയുടെ അവിഹിത ബന്ധങ്ങളെ എതിർത്തു; 13കാരിയെ കൂട്ട ബലാത്സം​ഗം ചെയ്ത് കൊന്നു

 ലഖ്നൗ: യുപിയിലെ ലഖിംപുർ ഖേരിയിൽ 13കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിന് പിന്നിൽ സഹോ​ദരിയുടെ അവിഹിത ബന്ധങ്ങളെ എതിർത്തതിന്റെ വൈരാ​ഗ്യം. തന്റെ അവിഹിത ബന്ധങ്ങൾ പുറത്തറിയുമെന്ന് ഭയന്ന് സഹോദരി തന്നെ കാമുകന്മാരെ ഉപയോഗിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. 


സംഭവത്തിൽ സഹോദരി ഉൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും മറ്റുള്ളവർ കാവൽ നിന്നവരാണെന്നും പൊലീസ് വ്യക്തമാക്കി.


രഞ്ജിത്ത് ചൗഹാൻ, അമർസിങ്, അങ്കിത്, സന്ദിപ് ചൗഹാൻ എന്നിവരാണ് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ സഹോദരിയും ദീപു ചൗഹാൻ, അർജുൻ എന്നിവർ കാവൽ നിൽക്കുകയായിരുന്നു. പ്രതികൾ എല്ലാവരും 18–19 വയസുള്ളവരാണ്.


സഹോദരിക്ക് പ്രതികളായ നാല് പേരുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇക്കാര്യം മനസിലാക്കി പെൺകുട്ടി എതിർപ്പുയർത്തി. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തു. 


ചൊവ്വാഴ്ച പ്രാഥമിക കൃത്യത്തിനെന്ന വ്യാജേന വീടിനടുത്തുള്ള കരിമ്പിൻതോട്ടത്തിലേക്ക് പെൺകുട്ടിയെ സഹോദരി കൊണ്ടുപോയി. അവിടെവച്ച് പ്രതികളായ നാല് പേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും അവളുടെ സ്കാർഫ് ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊല്ലുകയുമായിരുന്നു. 


നാട്ടുകാരായ ചിലരാണ് മൃതദേഹം കണ്ടത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. 

Post a Comment

0 Comments