കേരളത്തിൽ ബലി പെരുന്നാള്‍ ജൂലൈ പത്തിന്

LATEST UPDATES

6/recent/ticker-posts

കേരളത്തിൽ ബലി പെരുന്നാള്‍ ജൂലൈ പത്തിന്

 



ഇന്ന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ബലി പെരുന്നാള്‍ ജൂലൈ പത്തിന് ഞായറാഴ്ചയായിരിക്കുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്ലിയാരും സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരിയുടെ പ്രതിനിധി പി വി മുഹ്യുദ്ദീന്‍ കുട്ടി മുസ്ലിയാരും  എന്നിവര്‍ അറിയിച്ചു.

Post a Comment

0 Comments