തിരുവനന്തപുരത്ത് എകെജി സെൻ്ററിന് നേരെ ബോംബേറ്

LATEST UPDATES

6/recent/ticker-posts

തിരുവനന്തപുരത്ത് എകെജി സെൻ്ററിന് നേരെ ബോംബേറ്

 തിരുവനന്തപുരത്ത് എകെ ജി സെന്ററിന് നേരെ ബോംബേറ്. എകെ ജി സെന്ററിന്റെ ഗേറ്റിന് മുന്നിലേക്കാണ്  ബോംബാക്രമണുണ്ടായത്. 11. 30 ഓടുകൂടിയാണ് ആക്രമണമുണ്ടായത്. വലിയ ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയതെന്ന്  സിപിഐ എം കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജന്‍ പറഞ്ഞു.


    പോളിറ്റ് ബ്യൂറോ മെമ്പര്‍  എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പികെ ശ്രീമതി എന്നിവര്‍ സ്ഥലത്തെത്തി. നാടന്‍ ബോംബാണെറിഞ്ഞത് എന്നാണ് വിവരം.  എകെജി സെന്ററിന്റെ പ്രധാന ഗെയിറ്റിന് മുന്നിലേക്കാണ് ബോംബെറിഞ്ഞത്. ബൈക്കിൽ എത്തിയ ഒരാൾ ഹാളിന് മുന്നിലെ ഗേറ്റിൽ സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.  കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല


Post a Comment

0 Comments