സ്ഥലം മാറി പോകുന്ന അജാനൂർ ഗവൺമെന്റ് മാപ്പിള എൽ പി സ്‌കൂൾ പ്രധാനാധ്യാപിക അനിത ടീച്ചർക്ക് യാത്രയപ്പ് നൽകി

LATEST UPDATES

6/recent/ticker-posts

സ്ഥലം മാറി പോകുന്ന അജാനൂർ ഗവൺമെന്റ് മാപ്പിള എൽ പി സ്‌കൂൾ പ്രധാനാധ്യാപിക അനിത ടീച്ചർക്ക് യാത്രയപ്പ് നൽകി


 

കാഞ്ഞങ്ങാട്: അജാനൂർ ഗവൺമെന്റ് മാപ്പിള എൽ പി സ്കൂളിൽ സ്ഥലം മാറി പോകുന്ന പ്രധാനാധ്യാപിക അനിത ടീച്ചർക്ക് യാത്രയപ്പ് നൽകി. പി .ടി.എ പ്രസിഡന്റ്‌ മുസ്തഫ കൊളവയൽ അധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീബ ഉമ്മർ ഉൽഘാടനം ചെയ്തു.അജാനൂർ പഞ്ചായത്ത് മെമ്പർമാരായ ഷക്കീല ബദ്റുദ്ദീൻ, ഹംസ സി.എച്ച് ,എസ്.എം.സി അംഗം സുലൈമാൻ സി.എച്ച് ,സെയ്തു പി.വി ,പി.ടി.എ വൈസ് പ്രസിഡന്റ് ഷബീർ ഹസ്സൻ  ,റസാഖ്, സീനിയർ അസിസ്റ്റന്റ് ആശ ടീച്ചർ   മുൻ മദർ പി.ടി.എ പ്രസിഡന്റ്‌ മറിയക്കുഞ്ഞി കൊളവയൽ ,മദർ പി.ടി.എ അംഗങ്ങളായ രജനി, രമ്യ   എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മറ്റു അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു .മുൻ പി.ടി.എ പ്രസിഡന്റ്‌ കുഞ്ഞി മൊയ്തീൻ നന്ദിയും പറഞ്ഞു.


Post a Comment

0 Comments